എറണാകുളം : രാജ്യത്തെ ആദ്യ വാട്ടർ മെട്രോ യാത്ര ആരംഭിച്ചിട്ട് ഇന്നേക്ക് ഒരു വർഷം. ഈ ഒരു വർഷത്തിൽ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുന്നു. 19,72,247 ആളുകളാണ് ഇതുവരെ വാട്ടർ മെട്രോയിൽ യാത്ര ചെയ്തതെന്നാണ് കണക്ക്.
ഈ ഒരു വർഷത്തിനിടയിൽ വാട്ടർ മെട്രോ വൻ രീതിയിൽ വികസിച്ചു. രണ്ട് റൂട്ടുകളിൽ മാത്രമായിരുന്ന കൊച്ചി വാട്ടർ മെട്രോ ഇപ്പോൾ അഞ്ചു റൂട്ടുകളിലേക്ക് വികസിച്ചു. 14 ബോട്ടുകളും കൊച്ചി വാട്ടർ മെട്രോക്ക് ഇപ്പോൾ സ്വന്തമാണ്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ആഘോഷങ്ങൾ ഇപ്പോഴുണ്ടാവില്ല. പെരുമാറ്റച്ചട്ടം മാറിയ ശേഷം ഔദ്യോഗിക ആഘോഷ പരിപാടികൾ സംഘടിപ്പിക്കും . കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസ് ആരംഭിച്ചത്. ഇതുവരെ 10 ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയായി. 38 ടെർമിനലുകളാണ് ലക്ഷ്യമിടുന്നത്. 20 രൂപ മുതൽ 40 രൂപ വരെയാണ് യാത്രാ നിരക്ക്. വിവിധ യാത്രാ പാസ് ഉപയോഗിച്ച് പത്തു രൂപ നിരക്കിൽ വരെ യാത്ര ചെയ്യാം.
Discussion about this post