ഇംഫാൽ: മണിപ്പൂരിലെ ജിരിബാമിൽ വൻ ലഹരിമരുന്ന് വേട്ട. അസം റൈഫിൾസും ജിരിബാം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ മൂന്നര കോടി രൂപയുടെ ഹെറോയിൻ കണ്ടെത്തി. മുപ്പതോളം സോപ്പ് കേസുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ പിടിയിലായിട്ടുണ്ട്.
ലഹരിമരുന്ന് രഹിത സമൂഹത്തിന് വേണ്ടിയുള്ള സംയുക്ത പരിശോധനയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ മൂന്നര കോടിയുടെ ഹെറോയിൻ പിടിച്ചെടുത്തു. പ്രദേശത്ത് പരിശോധന തുടരുകയാണ്. രണ്ട് പേരെ സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയിട്ടുണ്ടെന്നും അസം റൈഫിൾസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്നലെയണ് സുരക്ഷാ ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തിയത്. പച്ചക്കറി വണ്ടിയിലായിരുന്നു ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. ഈ മാസം ആദ്യം മണിപ്പൂർ പോലീസും അസം റൈഫിൾസും ചേർന്ന് നടത്തി പരിശോധനയിൽ മണിപ്പൂരിലെ തൗബാലിയിൽ നിന്നും ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വൻ ശേഖരം കണ്ടെത്തിയിരുന്നു. പിസ്റ്റലുകൾ, ബോംബുകൾ, ഗ്രാനേഡുകൾ, വെടിമരുന്ന് എന്നിവ ഉൾപ്പെടെയാണ് കണ്ടെത്തിയത്.
Discussion about this post