തൃശൂർ; തൃശൂർ പൂരത്തിനിടെ വിദേഷ വ്‌ളോഗർമാർക്കെതിരെ അജ്ഞാതന്റെ അതിക്രമം. ബ്രിട്ടനിൽനിന്നുള്ള യുവാവും യുവതിയുമാണ് സാമൂഹികമാദ്ധ്യമങ്ങളിലൂടെ ദുരനുഭവം വെളിപ്പെടുത്തിയത്. വിദേശ വനിതയെ ഒരാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചെന്നും യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചെന്നുമാണ് ആരോപണം. ഇതിന്റെ വീഡിയോയും വ്ളോഗർമാർ പുറത്തുവിട്ടിട്ടുണ്ട്.
വീഡിയോ ചിത്രീകരിച്ചതിന് പിന്നാലെ ഒരാൾ വിദേശവനിതയെ ചുംബിക്കാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യമുള്ളത്. ഇതിനുപിന്നാലെയാണ് തന്റെ സ്വകാര്യഭാഗത്ത് സ്പർശിച്ചതായി വിദേശയുവാവും വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. തൃശ്ശൂർ പൂരത്തിന്റെ ഏറ്റവും മോശപ്പെട്ട നിമിഷങ്ങൾ എന്ന് പറഞ്ഞാണ് ഇവർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്
ദൃശ്യങ്ങളിൽ യുവതിയെ ചുംബിക്കാൻ ശ്രമിച്ചയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ പാലക്കാട് സ്വദേശിയാണെന്നാണ് വിവരം. എന്നാൽ, കേസെടുത്തിട്ടില്ല. വിദേശപൗരന്മാർ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്നാണ് വിവരം.
Discussion about this post