ഒറ്റ രാത്രി കൊണ്ട് നൂറ് അടിയോളം താഴ്ച്ചയിലേക്ക് ഇടിഞ്ഞ് താഴ്ഞ്ഞ് ഒരേക്കറോളം കൃഷിഭൂമി. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലെ ലുങ്കറൻസറിയിലാണ് പ്രദേശവാസികളെയെല്ലാം ഭീതിയിലാഴ്ത്തിയ സംഭവമുണ്ടായത്. സംഭവത്തെ തുടർന്ന് ഗ്രാമവാസികളെല്ലാം ആശങ്കിയിലാണ്. ലുൻകരൻസറിലെ സഹഗ്രാസർ ഗ്രാമത്തിലെ കൃഷിയിടമാണ് ഇടിഞ്ഞു താഴ്ന്നത്.
തലേദിവസം രാത്രി വരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഗ്രാമവാസികൾ പറയുന്നു. ഗ്രാമത്തിലെ ഒരഒ കർഷകൻ രാവിലെ കൃഷിയിടത്തിലെത്തിയപ്പോഴാണ് അത്യപൂർവ സംഭവം കാണുന്നത്. സമീപത്തുണ്ടായിരുന്ന മരവും റോഡുമെല്ലാം നൂറ് അടിയോളം താഴേയ്ക്ക് ഇടിഞ്ഞിട്ടുണ്ട്. ഏകദേശം 70 അടിയോളം വ്യാസമുള്ള കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്.
കർഷകൻ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസും പ്രാദേശിക ഭരണകൂടവും സ്ഥലത്തെത്തി പരിശോധന നടത്തി. ഓരോ ദിവസം കഴിയും തോറും കുഴിയുടെ ചുറ്റുമുള്ള പ്രദേശവും ഇടിഞ്ഞ് കുഴിയിൽക്ക് വീഴുകയും കുഴിയുടെ ആഴം കൂടി വരുകയുമാണ്. ജിയോളജിസ്റ്റുകൾ സഗഭവസ്ഥലം പരിശോധിക്കുന്നുണ്ട്. കൂടുതൽ പഠനം നടത്തിയതിന് ശേഷമേ വിശദവിവരങ്ങൾ പറയാൻ കഴിയൂവെന്ന് സംഘം അറിയിച്ചു. പ്രദേശത്ത് പോലീസ് നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post