തൃശൂർ: തൃശൂർ പൂരത്തിലെ പോലീസിന്റെ അനാവശ്യ ഇടപെടലിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം ഉണ്ടായിട്ടുണ്ടോ, ഏതെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ചാണ് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുള്ളത്. പോലീസ് അനാവശ്യമായി ഇടപെട്ട് പൂരം അലങ്കോലമാക്കിയെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ നൽകിയ ഹർജിയിലാണ് നടപടി.
പൂരത്തിന്റെ ആചാരങ്ങൾ ഉൾപ്പെടെ പോലീസ് ഇടപെട്ട് മുടക്കിയതിൽ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജുഡീഷ്യൽ അന്വേഷണം കൂടി ആവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്. രണ്ട് ഹർജിയും അടുത്ത മാസം 22ന് ഹൈക്കോടതി പരിഗണിക്കും.
Discussion about this post