തിരുവനന്തപുരം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വിമർശനവുമായി പിവി അൻവർ എംഎൽഎ. സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. സാദിഖലി തങ്ങളുടെ ഏകപക്ഷീയവും ധിക്കാരപരവുമായ നിലപാടുകളാണ് ലീഗിനെ ഇപ്പോഴത്തെ അവസ്ഥയിലേക്കെത്തിച്ചത്.
ഒരു കാലത്തും ഇടതുപക്ഷത്തിനൊപ്പം നിൽക്കാത്തവരാണ് ജിഫ്രി തങ്ങളും കൂടെയുള്ളവരും. എന്നാൽ, അവശരല്ലാമിപ്പോൾ എൽഡിഎഫിനൊപ്പം നിൽക്കുകയാണ്. അപ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകുമെന്നും പിവി അൻവർ കൂട്ടിച്ചേർത്തു.
Discussion about this post