കോഴിക്കോട്: എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരസ്യങ്ങൾ പ്രസിദ്ധീകരിച്ച പത്രങ്ങൾക്ക് നോട്ടീസ്. ദീപിക, സുപ്രഭാതം എന്നീ പത്രങ്ങൾക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരിക്കുന്നത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്താൻ ഡിജിപിയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നലെയാണ് നോട്ടീസ് നൽകിയത്. ബിജെപി നേതാവ് ജെ ആർ പത്മകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരസ്യം നൽകിയവരുടെ വിവരങ്ങളും മറ്റും ലഭ്യമാക്കണമെന്നാണ് ആവശ്യം.
തിരഞ്ഞെടുപ്പിന് തലേ ദിവസങ്ങളിൽ ആയിരുന്നു പത്രങ്ങൾ പരസ്യം നൽകിയത്. വോട്ട് ഫോർ എൽഡിഎഫ് എന്ന തലക്കെട്ടോടെയായിരുന്നു പത്രങ്ങളുടെ ഒന്നാം പേജിലുള്ള പരസ്യം. മണിപ്പൂരിലെ സംഘർഷവും, സിഎഎയുമെല്ലാമായിരുന്നു പരസ്യങ്ങളിലെ ഉള്ളടക്കം. തിരഞ്ഞെടുപ്പിന് തലേന്ന് പരസ്യം പ്രസിദ്ധീകരിച്ചതിൽ പത്രങ്ങൾക്കെതിരെ വലിയ പ്രതിഷേധം ആയിരുന്നു ഉയർന്നുവന്നത്.
Discussion about this post