തിരുവനന്തപുരം: മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവരുടെ വിദേശ യാത്രകള്‍ ഉള്‍പ്പടെയുള്ള വിവാദങ്ങള്‍ക്കിടയില്‍ സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. രാവിലെ ഒൻപതരക്ക് ആണ് യോഗം. ഓൺലൈൻ വഴിയാണ് യോഗം ചേരുക. സിംഗപ്പൂരിലുള്ള മുഖ്യമന്ത്രി അവിടെ നിന്ന് ഓൺലൈൻ വഴി യോഗത്തില്‍ പങ്കെടുക്കും.
മുഖ്യമന്ത്രി വിദേശയാത്രയിലായതിനാൽ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല.
അതേസമയം, നിയമസഭാ സമ്മേളനത്തിന്‍റെ തിയതി യോഗത്തില്‍ തീരുമാനിക്കും. ജൂൺ 10 മുതൽ സമ്മേളനം ചേരാനാണ് ആലോചന. അറിയിപ്പില്ലാതെയുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്രയും കാബിനറ്റ് മുടങ്ങിയതും പ്രതിപക്ഷം വിമർശിച്ചിരുന്നു.
Discussion about this post