ന്യൂഡൽഹി: ഇറുമാനുമായി വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കൻ ഭീഷണിയ്ക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം. സങ്കുചിത ചിന്താഗതി പുരോഗതിയ്ക്കായി ഒരിക്കലും സഹായിക്കില്ലെന്ന് വിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കർ പറഞ്ഞു. ചബഹാർ തുറമുഖം ഇന്ത്യയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെ ഗുണം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ജയ്ശങ്കറിന്റെ പുതിയ പുസ്തകം ‘ വൈ ഭാരത് മാറ്റേഴ്‌സി ‘ ന്റെ ബംഗ്ലാ എഡിഷന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട് ചില പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഇത്തരം പരാമർശങ്ങൾ ആശവിനിമയവും, ആളുകളെ പറഞ്ഞ് മനസിലാക്കുന്നതും ആയി ബന്ധപ്പെട്ടിരിക്കുവെന്നാണ് തനിക്ക് തോന്നുന്നത്. ചബഹാർ തുറമുഖം നടത്തിപ്പ് ഇന്ത്യ ഏറ്റെടുത്തത് എല്ലാവരുടെയും ഗുണത്തിന് വേണ്ടിയാണ്. അതിൽ ആളുകൾക്ക് ഇടുങ്ങിയ ചിന്താഗതിയുടെ ആവശ്യമില്ലെന്നാണ് കരുതുന്നത് എന്നാണ് തനിക്ക് തോന്നുന്നത് എന്നും ജയ്ശങ്കർ കൂട്ടിച്ചേർത്തു.
ചബഹാർ തുറമുഖത്തോടുള്ള അമേരിക്കയുടെ മനോഭാവം പരിശോധിക്കുകയാണ് എങ്കിൽ ഇന്ത്യയുടെ നടത്തിപ്പിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. കാരണം ആഗോളതലത്തിൽ വലിയ പ്രാധാന്യം ആണ് ചബഹാർ തുറമുഖത്തിന് ഉള്ളതെന്നും ജയ്ശങ്കർ വ്യക്തമാക്കി.
Discussion about this post