മനുഷ്യജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് തീ അഥവാ അഗ്നി. ആദിമമനുഷ്യനായിരുന് കാലത്ത് മനുഷ്യകുലം തീ കണ്ടുപിടിച്ചതോടെയാണ് വളരാൻ ആരംഭിച്ചത്. തീയിൽ നിന്ന് ചക്രത്തിലേക്കും ഇന്ന് കാണുന്ന സാങ്കേതിക വിദ്യയിലേക്കും വളർന്നു. അതിപുരാതനകാലം മുതലേ മനുഷ്യന് അത്യന്താപേക്ഷിതമായ ഒന്നാണ് അഗ്‌നി. 500,000 വർഷം മുമ്പുതന്നെ പീക്കിങ് മനുഷ്യൻ എന്നു പറയപ്പെടുന്ന വർഗം തീയ് ഉപയോഗിച്ചിരുന്നതായി കണ്ടുപിടിച്ചിട്ടുണ്ട്.
വസ്തുക്കൾ കത്തുകയെന്ന ഓക്‌സീകരണപ്രക്രിയ(ജ്വലനരാസക്രിയ)യെ പൊതുവേ അഗ്‌നി അഥവാ തീ എന്നു പറയുന്നു. ഇതു നടക്കുമ്പോൾ അത്യുന്നതതാപനിലയിലുള്ള വാതകങ്ങൾ തീവ്രമായ പ്രകാശോർജ്ജത്തോടെ പുറത്തുവരുന്നതിനെ അഗ്‌നിജ്വാല എന്നു പറയുന്നു. ജ്വാല ഇല്ലാതേയും വസ്തുക്കളിൽ തീ സജീവമായി നിൽക്കാം.
തീ അണഞ്ഞുപോകുന്ന സാഹചര്യത്തിൽ അവയെ കനലാവാതെ നോക്കാൻ ഇന്ധനം,താപം, ഒാക്‌സിജൻ എന്നിവയുടെ അളവ് വർദ്ധിപ്പിക്കുകയാണ് വേണ്ടത്. അന്തരീക്ഷത്തിൽ താപനില കുറഞ്ഞ് നിൽക്കുകയാണെങ്കിൽ തീ അണയാൻ സാധ്യത കൂടുതലാണ്. തീ ആളിക്കത്താൻ ഓക്‌സിജൻ ലെവൽ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഇന്ധനത്തിന്റെ അഭാവത്തിലും തീ അണഞ്ഞേക്കാം.
തീ കനലായി പോയാൽ ഊതി കത്തിക്കുകയോ ഏതെങ്കിലും ഇന്ധനങ്ങളോ മരക്ഷണമോ, കടലാസോ വൈക്കോലോ ഉപയോഗിച്ച് ആളിക്കത്തിക്കാൻ ശ്രമിക്കാം.
Discussion about this post