അഹമ്മദാബാദ്: ഗാന്ധിനഗർ ലോക്‌സഭാ മണ്ഡലത്തിൽ അജയ്യനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണ്ഡലത്തിൽ രണ്ട് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അമിത് ഷാ മുന്നേറുകയാണ്. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതൽ അദ്ദേഹം ലീഡ് നിർത്തുന്നുണ്ട്.
26 ലോക്‌സഭാ സീറ്റുകളാണ് ഗുജറാത്തിൽ ഉള്ളത്. ഗാന്ധിനഗറിൽ അമിത് ഷാ ശക്തനായി മുന്നേറുമ്പോൾ പോർബന്ദറിൽ നിന്നും മാൻസുഖ് മാണ്ഡവ്യയും ലീഡ് തുടരുന്നുണ്ട്. നിലവിൽ 22 സീറ്റുകളിൽ എൻഡിഎ ആണ് മുന്നേറുന്നത്. മൂന്ന് സീറ്റുകളിൽ കോൺഗ്രസും ലീഡ് നിലനിർത്തുന്നുണ്ട്. ഇതോടെ എൻഡിഎയുടെ ഉറച്ച കോട്ടയായി ഗുജറാത്ത് മാറി.
Discussion about this post