തൃശ്ശൂർ: തൃശ്ശൂർ ലോക്‌സഭാ മണ്ഡലം ഇങ്ങെടുക്കാൻ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ലീഡ് നില നാൽപ്പതിനായിരത്തിലേക്ക് അടുക്കുന്നു. നിലവിൽ ലീഡ് നില 37776 വോട്ടുകളുടെ ലീഡാണ് അദ്ദേഹത്തിനുള്ളത്. ഇതോടെ തൃശ്ശൂരിൽ ഏറെ കുറേ വിജയം ഉറപ്പിച്ചു.
നിലവിൽ ആറ് റൗണ്ട് വോട്ടുകളാണ് എണ്ണി തീർന്നത്. ഇവിഎമ്മുകൾ എണ്ണി തുടങ്ങിയപ്പോൾ തന്നെ ലീഡ് നിലനിർത്താൻ സുരേഷ് ഗോപിയ്ക്ക് കഴിഞ്ഞിരുന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി വി.എസ് സുനിൽ കുമാർ ആയിരുന്നു മുന്നേറിയിരുന്നത്. എന്നാൽ പിന്നീട് മണ്ഡലത്തിന്റെ ചിത്രം മാറി മറിയുകയായിരുന്നു.
Discussion about this post