ആറ്റിങ്ങൽ: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാനിക്കുമ്പോൾ കേരളത്തിലെ വ്യക്തമായ ചിത്രം പുറത്തായിരിക്കുകയാണ്. 18 മണ്ഡലങ്ങളിൽ യുഡിഎഫും ഒരോ മണ്ഡലങ്ങളിൽ വീതം ബിജെപിയും സിപിഎമ്മുമാണ് വിജയിച്ചത്. ഇതിൽ അവസാന നിമിഷം വരെ സസ്‌പെൻസ് നിറഞ്ഞ മണ്ഡലമായിരുന്നു ആറ്റിങ്ങൽ. യുഡിഎഫിന്റെ അടൂർ പ്രകാശും, എൽഡിഎഫിന്റെ വി ജോയിയും, എൻഡിഎയുടെ വി മുരളീധരനും ത്രികോണമത്സരമായിരുന്നു കാഴ്ച വച്ചത്. 685 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് അടൂർ പ്രകാശ് വിജയിച്ചുകയറിയത്.
നേരിയ ഭൂരിപക്ഷത്തിലുള്ള ഈ വിജയത്തെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എൽഡിഎഫ്. ഈ ആവശ്യവുമായി ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്. പോസ്റ്റൽ വോട്ടുകളിൽ റീ കൗണ്ടിംഗ് നടത്താനാണ് നീക്കം നടക്കുന്നത്. കൗണ്ടിംഗ് സ്റ്റേഷനു മുൻപിൽ സംഘർഷം നടക്കുകയാണ്. മാർ ഇവാനിയോട് കോളേജിന് മുൻപിൽ കോൺഗ്രസ് പ്രവർത്തകരും പോലീസും തമ്മിലാണ് ഉന്തും തള്ളും.
Discussion about this post