തിരുവനന്തപുരം: ആറ്റിങ്ങലിൽ ഇത്തവണയും ത്രികോണ മത്സരം. എതിരാളികൾക്ക് കനത്ത മത്സരമാണ് ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ ഇത്തവണ നൽകിയത്. 2019ലെ തിരഞ്ഞെടുപ്പിലും ബിജെപി മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ച്ച വച്ചിരുന്നു.
വോട്ടെണ്ണലിന്റെ അവസാര നിമിഷം വരെയും കേരള രാഷ്ട്രീയം ഉറ്റുനോക്കിയ മണ്ഡലമായിരുന്നു ആറ്റിങ്ങൽ. വെറും 1708 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി അടൂർ പ്രകാശ് മണ്ഡലം നിലനിർത്തിയത്. 3,22,884 വോട്ടുകളാണ് അടൂർ പ്രകാശ് നേടിയത്. 3,21,176 വോട്ടുകൾ ഇടത് സ്ഥാനാർത്ഥി വി ജോയ് നേടിയപ്പോൾ വി മുരളീധരൻ 3,07,133 വോട്ടുകൾ പിടിച്ചെടുത്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനായിരുന്നു തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി. പാലക്കാട് സീറ്റിലേക്ക് പ്രതീക്ഷിച്ചിരുന്ന ശോഭ അപ്രതീക്ഷിതമായി ആയിരുന്നു ആറ്റിങ്ങലിൽ എത്തിയത്. ബിജെപിയുടെ കരുത്തുറ്റ സ്ഥാനാർത്ഥി തന്നെ മണ്ഡലത്തിൽ എത്തിയതോടെ, വമ്പിച്ച വോട്ട് വർദ്ധനയാണ് ആറ്റിങ്ങലിൽ ഉണ്ടായത്. ഇതോടെ 2,48,081 വോട്ടുകളാണ് ബിജെപി നേടിയത്. കഴിഞ്ഞ തവണ ശോഭ സുരേന്ദ്രൻ നേടയ വോട്ടുകളേക്കാൾ കൂടുതൽ വോട്ടുകളാണ് ഇത്തവണ ആറ്റിങ്ങളിലിൽ വി മുരളീധരൻ നേടയത്.
ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കേരളത്തിലെ മറ്റെല്ലാ മണ്ഡലങ്ങളെയും പോലെ തന്നെ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലും ബിജെപി കരുത്താർജിക്കുന്ന കാഴ്ച്ചയാണ്. മറ്റ് മണ്ഡലങ്ങളിലും ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. പല മണ്ഡലങ്ങളിലും ഒരു ലക്ഷത്തിലധികം വോട്ടുകൾ ബിജെപി പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post