തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടായതിന് പിന്നാലെ പാർട്ടിയിൽ അഴിച്ചുപണി ആവശ്യമാണെന്ന് മുതിർന്ന സിപിഎം നോതാവ് സി ദിവാകരൻ. ഇങ്ങനെ മുന്നോട്ട് പോവാൻ കഴിയില്ല. എൽഡിഎഫ് തിരുത്തണം. യുവാക്കളെ നേതൃനിരയിലേക്ക് കൊണ്ടുവരണം എന്ന് അദ്ദേഹം പറഞ്ഞു.
ഇങ്ങനെ പോയാൽ പാർട്ടി ക്ഷയിച്ചു പോവും. നേതൃത്വങ്ങളിൽ വലിയ അഴിച്ചു പണികൾ നടത്തണം. പുതിയ തലമുറയ്ക്ക് ഇതെല്ലാം കൈമാറണം. ഈ തിരഞ്ഞെടുപ്പ് നോക്കി കഴിഞ്ഞാൽ മനസിലാകും മുൻ നിരയിലേക്ക് എത്തിയിരിക്കുന്നത് യൂത്താണ് എന്നും അദ്ദേഹം കൂട്ടിചേർത്തു.
തിരുവനന്തപുരത്തെ രാജീവ് ചന്ദ്രശേഖറെ വില കുറച്ച് കാണികയും വേണ്ട മുൻകരുതലുകൾ എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഇതിനുവേണ്ടിയുള്ള ഒരു കാര്യവും ചെയ്തില്ല. നല്ല ഫോട്ടകൾ വച്ചുള്ള പോസ്റ്ററുകൾ വച്ച് അത് നോക്കി നിന്നാൽ മാത്രം തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കില്ല എന്നും പാർട്ടിക്കെതിരെ ആരോപിച്ചു. . ഇതൊല്ലാം ഒരു പാഠമായി പാർട്ടി കാണണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗൗവരവമായുള്ള തിരുത്തലുകൾ വേണമെന്ന് പാർട്ടിക്ക് ഉള്ളിലും പുറത്തും ചർച്ചകൾ ശക്തമാണ്. പ്രവർത്തന ശൈലിയിൽ , സർക്കാർ ഇടപെടലിൽ , നയ സമീപനങ്ങളിൽ എല്ലാം ഗൗരവമായ പുനരാലോചനകൾ വേണമെന്നാണ് അനുയായികൾ പറയുന്നത്. നാളെയാണ് സംസ്ഥാന സെക്രട്ടറി യോഗം . അതിൽ ഇതെല്ലാം ചർച്ച ചെയ്യും എന്നാണ് വിവരം.
Discussion about this post