തിരുവനന്തപുരം: പിണറായി മന്ത്രി സഭയിൽ പുന:സംഘടന നടത്തുന്നതിനെ സംബന്ധിച്ച് ഇന്ന് സിപിഎമ്മിൽ പ്രാഥമിക ചർച്ച ഉണ്ടായേക്കും. കെ രാധാകൃഷ്ണൻ ലോക്‌സഭയിലേക്ക് പോകുന്നതിന് പിന്നാലെയാണ് പുനസംഘടന ഉണ്ടാവുന്നത്. കെ രാധാകൃഷ്ണന് പകരം ഒരാളാണ് മന്ത്രിസഭയിലേക്ക് എത്തുന്നതെങ്കിൽ ബാലുശ്ശേരി എംഎൽഎയും യുവ നേതാവുമായ കെഎം സച്ചിൻ ദേവ്, മാനന്തവാടി എംഎൽഎ ഒആർ കേളു, കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി എന്നിവരെല്ലാം പരിഗണനക്ക് വന്നേക്കും.
പാർട്ടിയുടെ കനത്ത തോൽവിയ്ക്ക് പിന്നാലെ സമഗ്രമായ പുന:സംഘടനയുണ്ടാകുമോ അതോ തൽക്കാലത്തേക്ക് വകുപ്പ് മാറ്റം മാത്രം മതിയോ എന്നതടക്കം പകരം സംവിധാനത്തിലാണ് ചർച്ച.പത്താം തിയതി നിയമസഭാസമ്മേളനം അടക്കം നടക്കാനിക്കെ എല്ലാ വശങ്ങളും പരിഗണിച്ചാകും തീരുമാനം കൈക്കൊള്ളുക.
Discussion about this post