എറണാകുളം : നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്ണനെ അപമാനിച്ചെന്ന കേസിൽ നർത്തകി സത്യഭാമ സമർപ്പിച്ച മൂൻകൂർ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. ഹൈക്കോടതിയാണ് വിധി പറയുക. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഇന്ന് വിധി പറയുക. നെടുമങ്ങാട് സെഷൻസ് കോടതിയിൽ സത്യഭാമ സമർപ്പിച്ച ഹർജി കോടതി തള്ളിയതിനെ തുടർന്നാണ് കോസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്.
അറസ്റ്റിൽ നിന്നും താത്ക്കാലിക സംരക്ഷണം ഹൈക്കാടതി നേരത്തെ നൽകിയിരുന്നു. ഇതിന് മുൻപ് സിംഗിൽ ബെഞ്ച് മുൻകൂർ ജാമ്യ ഹർജി പരിഗണിച്ചിരുന്നു. സത്യഭാമയ്ക്ക് മുൻകൂർ ജാമ്യം അനുവധിക്കാനാവില്ലെന്ന് കോടതി അറിയിക്കുകയായിരുന്നു. കൂടാതെ കേ്‌സ് മജിസട്രേറ്റ് കോടതി മുൻപാകെ ഹാജരാകണമെന്നും സിംഗിൾ ബെഞ്ച് അറിയിച്ചിരുന്നു.
ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചതിൽ സർക്കാർ നടപടികൾ എന്തെക്കെയെന്ന് അറിയിക്കാൻ ഹൈക്കോടതി നേരത്തെ ആശ്യപ്പെട്ടിരുന്നു. സത്യഭാമയുടെ വാക്കുകൾ പ്രത്യേക സമുദായത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
Discussion about this post