പ്രേമലു സമ്മാനിച്ച ഗംഭീര വിജയത്തിന് പിന്നാലെ യുവതാരം നസ്ലിന്‍ തമിഴ് സിനിമയില്‍ അരങ്ങേറാനുള്ള ഒരുക്കത്തിലാണ്. അജിത്ത് നായകനായെത്തുന്ന ഗുഡ് ബാഡ് അഗ്ലി എന്ന സിനിമയിലാണ് നസ്ലിന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദിക് രവി ചന്ദ്രന്‍ ഒരുക്കുന്ന ഈ സിനിമയുടെ അടുത്ത ഷെഡ്യൂളില്‍ തന്നെ നസ്ലന്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം. മങ്കാത്ത സിനിമയിലേതു പോലെ സ്‌റ്റൈലിഷ് ലുക്കിലാണ് ചിത്രത്തില്‍ അജിത്ത് എത്തുന്നത്.
ഗിരീഷ് എഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് മാത്യു തോമസും നസ്‌ളിനും. ഗുഡ് ബാഡ് അഗ്‌ളിയില്‍ അജിത്തിന്റെ മകന്റെ വേഷത്തിലാണോ നസ്‌ളിന്‍ എത്തുന്നതെന്ന് അറിവായിട്ടില്ല. ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രൊഡക്ഷന്‍ ഹൗസായ മൈത്രി മൂവി മേക്കേഴ്സ് ആണ് ഗുഡ് ബാഡ് അഗ്ലി നിര്‍മ്മിക്കുന്നത്.
ആദിക് രവിചന്ദ്രന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 2025 പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. റോക്സ്റ്റാര്‍ ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ മ്യുസിക്ക് കൈകാര്യം ചെയ്യുന്നു. അതേസമയം, ഖാലിദ് റഹ്‌മാന്‍, അഭിനവ് സുന്ദര്‍ നായക്, ഡൊമിനിക് അരുണ്‍ എന്നിവരുടെ ചിത്രങ്ങളില്‍ നസ്‌ളിന്‍ ആണ് നായകന്‍. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാനാണ് നിര്‍മ്മിക്കുന്നത് പ്രേമലു 2 ആണ് നസ്‌ളിന്റെ മറ്റൊരു പ്രോജക്ട്. രണ്ടാം ഭാഗം തമിഴ്, തെലുങ്ക് ഭാഷകളില്‍ കൂടി ഡബ്ബ് ചെയ്ത് ഒരുമിച്ച് റിലീസ് ചെയ്യാനാണ് തീരുമാനം.
നസ്ലിന്റെ സച്ചിന്‍ എന്ന കഥാപാത്രവും മമിത ബൈജുവിന്റെ റീനുവും തമ്മില്‍ പ്രണയത്തിലാവുകയും സച്ചിന്‍ യുകെയിലേക്ക് പോവുന്നതോടെയുമാണ് പ്രേമലു അവസാനിക്കുന്നത്. ഐ ആം കാതലന്‍ ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ഈ ചിത്രം ജൂലായ് റിലീസായാണ് ഒരുങ്ങുന്നത്.
Discussion about this post