തിരുവനന്തപുരം : ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തയ്ക്ക് എതിരായ വിവരദോഷി പരാമർശത്തിൽ മുഖ്യമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിതല. മുഖ്യമന്ത്രി ഇടയ്ക്ക് ബിഷപ്പ്മാരെ വിവരദോഷി എന്നു ഓക്കെ വിളിക്കുന്ന ആളാണല്ലോ . അദ്ദേഹം നല്ല വിവരം ഉള്ള ആളാണ്. അപ്പോൾ അദ്ദേഹത്തിന് എല്ലാവരെയും വിവരദോഷി എന്ന് എല്ലാം വിളിക്കാവുന്നതാണ് എന്ന് രമേശ് ചെന്നിതല മുഖ്യമന്ത്രിയെ പരിഹസിച്ചു. ബിഷപ്പ് എന്നയാൾക്ക് സമൂഹത്തിൽ മാന്യതയുണ്ടെന്നും അഭിപ്രായപ്പെട്ടു.
ഇത് അദ്ദേഹത്തിന്റെ സ്വഭാവമാണ്. അദ്ദേഹത്തിന്റെ അത്രയും വിവരമുള്ള ആൾ കേരളത്തിൽ ഇല്ല എന്നുള്ള കാര്യം എല്ലാവർക്കും അറിയുന്ന കാര്യം ആണല്ലോ. അത് ഇപ്പോൾ തിരഞ്ഞെടുപ്പിലൂടെ മനസ്സിലായല്ലോ എന്നും അദ്ദേഹം ചോദിച്ചു.
സർക്കാറിന്റെ പ്രോഗ്രസ് റിപ്പോർട്ട് ആളുകളെ കളിപ്പിക്കാനാണെന്നും പ്രോഗ്രസ് റിപ്പോർട്ടല്ല കള്ള റിപ്പോർട്ടാണിതെന്നും ചെന്നിത്തല വിമർശിച്ചു. സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.കേരളത്തിലെ ജനങ്ങളെ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയ ഒരു ഗവൺമെന്റാണ് സംസ്ഥാന സർക്കാർ. ഇത്ര വലിയ തോൽവി സംഭവിച്ചിട്ടും ഞങ്ങൾ എല്ലാം ശരിയാണ് എന്ന് പറയുന്ന ഒരു മുഖ്യമന്ത്രിയെ പറ്റിയും സർക്കാരിനെ പറ്റിയും എന്താണ് പറയുക. ജനങ്ങൾ തള്ളി പറഞ്ഞ ഒരു ഗവൺമെന്റാണ് ഇത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീണ്ടും പ്രളയം ഉണ്ടാക്കണമെന്ന് ആണ് ചിലർ ആഗ്രഹിക്കുന്നത്. പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരാൻ കാരണം പ്രളയമാണ് എന്നാണ് പുരോഹിതൻ പറയുന്നത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്നാണ് ഇതിൽ നിന്നും മനസ്സിലാകുന്നത് എന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
Discussion about this post