ചന്ദ്രൻ എന്നും നമുക്ക് കൗതുകത്തിനുള്ള വകയാണ്. ചെറുതാവുമ്പോൾ അമ്പനിളിക്കല ഒന്നു കൈയ്യിൽ കിട്ടിയിരുന്നെങ്കിലെന്നായിരുന്നു. മുതിർന്നപ്പോൾ ചന്ദ്രനിൽ ഒന്ന് ടൂറ് പോയാലോ എന്നായി. നമ്മുടെ ഭൂമിയുടെ ഏറ്റവും അടുത്തയാൾ എന്ന നിലയ്ക്ക് ചന്ദ്രനോട് എന്നും ശാസ്ത്രജ്ഞർക്കും പ്രിയമാണ്. നാളെ ഒരിക്കൽ തങ്ങളുടെ കോളനികൾ ചന്ദ്രനിലും സ്ഥാപിക്കാം എന്ന ചിന്തയോടെ രാഷ്ട്രങ്ങൾ പരസ്പരം മത്സിച്ച് ചാന്ദ്രപര്യവേഷണങ്ങളുമായി മുന്നോട്ടുപോകുകയാണ്.അതുകൊണ്ട് തന്നെ ചാന്ദ്രദൗത്യങ്ങളെ ചുറ്റിപ്പറ്റി പല കഥകളും ജനങ്ങളിലേക്കെത്താറുണ്ട്. ഇതിലേതൊക്കെയാണ് സത്യം മിഥ്യ എന്നൊക്കെ അടിച്ചിറക്കുന്നവർക്കും അൽപ്പം ശാസ്ത്രബോധം ഉള്ളവർക്കും മാത്രമേ അറിയാനൊക്കൂ.
ചന്ദ്രനെയും ചൈനയെയും ചുറ്റിപ്പറ്റി കാലങ്ങളായി കേൾക്കുന്ന ഒരു കാര്യമാണ് ചന്ദ്രനിൽ ചൈനക്കാർ ചെടി നട്ടു എന്നത്. ഇതിൽ വല്ല സത്യവുമുണ്ടോ? ഈ അവകാശവാദത്തെ പൂർണമായി തള്ളാൻ സാധിക്കില്ല എന്നതാണ് നഗ്ന സത്യം. കാരണം ചന്ദ്രോപരിതലത്തിൽ പരുത്തിക്കുരു മുളപ്പിച്ച്വ തെളിയിച്ചിട്ടുണ്ട് ചൈനീസ് ബഹിരാകാശ വിദഗ്ധർ. 2019 ലാണ് സംഭവം. ചന്ദ്രന്റെ വിദൂരഭാഗത്തുള്ള രഹസ്യങ്ങൾ തേടി പറന്ന ചാങ് ഇ 4 ദൗത്യത്തിൽ വച്ചാണ് പരുത്തിച്ചെടി മുളപ്പിച്ചത്. ചാങ്4 ലാൻഡ് ചെയ്ത ഒൻപതാം ദിവസമാണ് ചന്ദ്രനിലും പരുത്തികൃഷി ചെയ്യാമെന്ന് ചൈനീസ് ഗവേഷകർ ലോകത്തെ അറിയിച്ചത്.
#BREAKING The latest released experimental picture shows that cotton seeds carried on the Chang'e-4 probe have sprouted, marking the first biological experiment on the lunar surface #ChangE4 pic.twitter.com/6bMXH3dVT0
— CGTN (@CGTNOfficial) January 15, 2019
ചോക്കിങ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ‘മിനി ലൂണാർ ബയോസ്പിയർ’ ഡിസൈൻ ചെയ്തത്. 18 സെന്റിമീറ്റർ നീളമുള്ള ടിന്നിൽ ആവശ്യത്തിന് മണ്ണും വെള്ളവും നിറച്ചശേഷം അതിൽ പരുത്തി വിത്തും ഉരുളക്കിഴങ്ങ് വിത്തും ചെറു പുഷ്പമായ അരാബിഡോപ്‌സിസ് വിത്തും നട്ടു ഇവയ്‌ക്കൊപ്പം യീസ്റ്റും ഫ്രൂട്ട് ഫ്‌ലൈയുടെ മുട്ടകളും അടക്കം ചെയ്താണ് അയച്ചിരുന്നത്.ടിന്നിനുള്ളിൽ ചെറിയ ക്യാമറയും വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന ഉപകരണവും ഘടിപ്പിച്ചിരുന്നു. ടിന്നിനകത്ത് ചെറിയൊരു ട്യൂബ് ഘടിപ്പിച്ചിരുന്നു. ചന്ദ്രന്റെ പ്രകാശം ടിന്നിന് അകത്തേക്ക് കടന്ന് പ്രകാശസംശ്ലേഷണം നടക്കാനായിരുന്നു ഇത്.
വിത്തുകളെ ഉയർന്ന അന്തരീക്ഷമർദത്തിലൂടെയും വ്യത്യസ്ത താപനിലയിലൂടെയും ശക്തമായ റേഡിയേഷനിലൂടെയും കടത്തിവിട്ടാണ് പരീക്ഷണം നടത്തിയത്. കൃത്രിമ ജൈവിക അന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ പരീക്ഷണം ആരംഭിച്ച് ഒമ്പതുദിവസത്തിനുള്ളിൽ മുള പൊട്ടുകയായിരുന്നു.
ജെയ്ന്റ് ലീഫ് ഫോർ മാൻകൈൻഡ്’ എന്നാണു ഈ നേട്ടത്തെ ചില രാജ്യാന്തര മാദ്ധ്യമങ്ങൾ വിശേഷിപ്പിച്ചത്. ഭൂമിയിൽ നിന്നുള്ള ഒരു ചെടി, അല്ലെങ്കിൽ ജീവനുള്ള വസ്തു ചന്ദ്രന്റെ ഉപരിതലത്തിൽ പിറക്കുന്നത് ഇത് ആദ്യമായാണ്. നാസ ഉൾപ്പടെയുള്ള ലോകോത്തര ബഹിരാകാശ ഏജൻസികൾക്ക് പോലും സാധിക്കാത്ത നേട്ടമാണ് ഇതിലൂടെ അന്ന് ചൈനീസ് ഗവേഷകർ സ്വന്തമാക്കിയത്. അതായത് ചന്ദ്രനിൽ ചൈന ചെടി നടുകയല്ല, ചാന്ദ്രപര്യവേഷണത്തിന് അയച്ച വാഹനത്തിൽ കൃത്രിമ ജൈവ അന്തരീക്ഷം നിർമ്മിച്ച് വിത്ത് മുളപ്പിക്കുകയായിരുന്നുവെന്ന് സാരം.













Discussion about this post