കൊൽക്കത്ത :രാഹുൽ ഗാന്ധിക്ക് ലോക്‌സഭയിലെ മികച്ച പ്രതിപക്ഷ നേതാവാകാൻ കഴിയില്ലെന്ന് ബിജെപി പശ്ചിമബംഗാൾ അദ്ധ്യക്ഷൻ സുകാന്ത മജുംദാർ . എപ്പോഴും വിദേശ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിക്ക് എങ്ങനെ നല്ലൊരു പ്രതിപക്ഷ നേതാവായി ഇരിക്കാൻ സാധിക്കും എന്ന് അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷ നേതാവായി രാഹുലിനെ തിരഞ്ഞെടുത്ത പ്രമേയം പാസാക്കിയതിന് തൊട്ടു പിന്നാലെയാണ് സുകാന്ത മജുംദാറിന്റെ പ്രതികരണം. ‘രാഹുലിന് മെച്ചപ്പെട്ട് പ്രവർത്തനം കാഴ്ചവെയ്ക്കാൻ സാധിക്കില്ല. ഇടയ്ക്കിടെ വിദേശ യാത്ര ചെയണ്ടതല്ലേ രാഹുലിന്.പിന്നെ എങ്ങനെയാണ് നല്ല പ്രവർത്തകനായി മാറാൻ കഴിയുക’ – സുകാന്ത മജുംദാർ ചോദിച്ചു .
കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്തത്. കോൺഗ്രസ് പ്രവർത്തക സമിതിയാണ് രാഹുൽഗാന്ധിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധി നടത്തിയ പരിശ്രമങ്ങളെ കോൺഗ്രസ് പ്രവർത്തകസമിതി അവതരിപ്പിച്ച പ്രമേയത്തിൽ പ്രശംസിക്കുകയും ചെയ്തിരുന്നു.
Discussion about this post