ഭുവനേശ്വർ : സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കടൽത്തീരത്ത് മണൽ ശിൽപം തയ്യാറാക്കി പ്രശ്‌സത മണൽ കാലാകരൻ സുദർശൻ പട്‌നായിക്. ഒഡീഷയിലെ പുരിയിലെ കടൽത്തീരത്താണ് കലാകരൻ മണൽ ശിൽപം ഒരുക്കിയിരിക്കുന്നത്.
വ്യത്യസ്തമായ രീതിയിൽ മണ്ണുകൊണ്ടുള്ള മോദിയുടെ ചിത്രമാണ് സുദർശൻ മണലിൽ വരച്ച് സൃഷ്ടിച്ചിരിക്കുന്നത്. മോദിജി 3.0 എന്നും അഭിനന്ദനം മോദി ജി എന്നും എഴുതിയുട്ടുണ്ട്. കൂടാതെ വികസിത ഭാരതം എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്നതിനുള്ള അദ്ദേഹത്തെ അഭിനന്ദിക്കാൻ വേണ്ടിയാണ് മണൽ ശിൽപം സൃഷ്ടിച്ചത് എന്ന് പട്നായിക് പറഞ്ഞു. ഈ ശിൽപത്തിലൂടെ പ്രധാനമന്ത്രിക്ക് ആശംസ അറിയിക്കുന്നു. മൂന്നാം തവണയും നരേന്ദ്രമോദി പ്രധാനമന്ത്രയാകാനുള്ള പൊതുജനങ്ങളുടെ താൽപര്യമാണ് താൻ കലയിലൂടെ കാണിച്ചിരിക്കുന്നത് എന്ന് സുദർശൻ പട്‌നായിക് കൂട്ടിച്ചേർത്തു.
സുദർശൻ പട്‌നായിക് മോദിയടെ പിറന്നാൾ ദിനത്തിൽ ചായക്കപ്പുകൾ ഉപയോഗിച്ച്മണ്ണൽ കൊണ്ടുള്ള ശിൽപം നിർമ്മിച്ചിരുന്നു. 1213 ചായ കപ്പുകൾ ഉപയോഗിച്ചാണ് അന്ന് അഞ്ചടി ഉയരത്തിൽ ശിൽപമുണ്ടാക്കിയത്. ഹാപ്പി ബർത്ത്ഡേ മോദിജി എന്നാണ് ഇതിൽ എഴുതിയിരുന്നത്.
Discussion about this post