ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഖെ പങ്കെടുക്കും. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഖാർഖെ പങ്കെടുക്കുമെന്ന് കോൺ്ഗ്രസ് അറിയിച്ചു. കഴിഞ്ഞ ദിവസം ഇൻഡി മുന്നണി നേതാക്കളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
അതേസമയം തൃണമൂൽ കോൺഗ്രസ് ചടങ്ങിൽ പങ്കെടുക്കുന്നില്ല എന്ന് മമതാ ബാനർജി അറിയിച്ചിരുന്നു. ചടങ്ങിൽ പങ്കെടുക്കാൻ ലോകനേതാക്കൾ എത്തിചേരുകയാണ്. കഴിഞ്ഞ ദിവസം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ന്യൂഡൽഹിയിലെത്തി. ഡൽഹി വിമാനത്താവളത്തിൽ എത്തിയ ഹസീനയെ വിദേശകാര്യ സെക്രട്ടറി മുക്തേഷ് പർദേശിയാണ് സ്വീകരിച്ചത്. കൂടാതെ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസും ഇന്ത്യയിൽ എത്തി. ഇന്ന് രാവിലെയോടെയാണ് മുയിസു രാജ്യത്ത് എത്തിയത്. ഡൽഹിയിൽ വിമാനം ഇറങ്ങിയ അദ്ദേഹത്തെ വിദേശകാര്യ സെക്രട്ടറി പവൻ കപൂർ സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തിരഞ്ഞെടുത്തു. കോൺഗ്രസ് പ്രവർത്തക സമിതിയാണ് രാഹുൽഗാന്ധിയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപെഴ്‌സനായി വീണ്ടും സോണിയ ഗാന്ധിയെ തിരഞ്ഞെടുക്കുകയും ചെയ്തു.
Discussion about this post