തിരുവനന്തപുരം: കരുതലിന്റെ ബാലപാഠങ്ങൾ സുരേഷ് ഗോപിയ്ക്ക് പണ്ടേ വശമായിരുന്നുവെന്ന് നടൻ മോഹൻ ജോസ്. സുരേഷ് ഗോപിയിൽ നിന്നും ഉണ്ടായ അനുഭവം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇനിയും ഉയരങ്ങൾ കീഴടക്കാൻ സുരേഷ് ഗോപിയ്ക്ക് കഴിയട്ടെയെന്നും മോഹൻ ജോസ് ആശംസിച്ചു.
വർഷങ്ങൾക്കു മുൻപ് ഉണ്ടായ സംഭവമാണ് മോഹൻ ജോസ് ഇപ്പോൾ ഓർത്തെടുക്കുന്നത്. യാത്ര പറഞ്ഞ് ഹോട്ടലിൽ നിന്ന് മടങ്ങാൻ നേരം സുരേഷ്‌ഗോപി എന്തോ ഓർത്തതുപോലെ എന്നോട് ‘ഒരു മിനിറ്റ്’ എന്നു പറഞ്ഞിട്ട് റിസപ്ഷനിൽ വിളിച്ച് ഒരു ബിഗ്‌ഷോപ്പർ റൂമിലേക്ക് കൊടുത്തു വിടാൻ ആവശ്യപ്പെട്ടുവെന്ന് മോഹൻ ജോസ് പറഞ്ഞു. റൂംബോയി അതുമായി വന്നപ്പോൾ സുരേഷ് റൂമിലുണ്ടായിരുന്ന ഒരു ചൂരൽക്കൂട നിറയെ മനോഹരമായി പാക് ചെയ്തു വച്ചിരുന്ന ഫ്രൂട്‌സ് അതേപോലെ എടുത്ത് ആ ബിഗ്‌ഷോപ്പറിലാക്കിയിട്ട് ഇതു മോൾക്ക് കൊടുക്കണം എന്ന് പറഞ്ഞ് എന്നെയേൽപ്പിച്ചു. എൻറെ മോൾ പിറന്നപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നതും സുരേഷ്‌ഗോപിയും രാധികയുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമായിരുന്നു. ഇനിയും ഏറെ ഉയരങ്ങൾ എത്തിപ്പിടിക്കാനുണ്ട് ആ നല്ല സുഹൃത്തിന്. സർവ്വ നന്മകളും നേരുന്നുവെന്നും മോഹൻ ജോസ് ഫേസ്ബുക്കിൽ കുറിച്ചു. സുരേഷ് ഗോപിയുടെ ചിത്രവും കുറിപ്പിനൊപ്പം ഫേസ്ബുക്കിൽ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
Discussion about this post