കോഴിക്കോട്: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്‌സോ കേസ്. നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. കസബ പോലീസാണ് പരാതി സ്വീകരിച്ച് കേസെടുത്തത്. കുടുംബതർക്കങ്ങൾ മുതലെടുത്ത് ജയചന്ദ്രൻ മകളെ പീഡിപ്പിച്ചുവെന്നാണ് സ്ത്രീയുടെ പരാതി.
ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് നിർദേശം നൽകിയതിനെത്തുടർന്ന് പോലീസ് കുട്ടിയിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. കുട്ടിയുടെ വീട്ടിലെത്തിയാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്.
പ്രശസ്ത ടെലിവിഷൻ അവതാരകനും നടനുമാണ് കൂട്ടിക്കൽ ജയചന്ദ്രൻ. ജഗതി V/S ജഗതി, കോമഡി ടൈം എന്നീ പരിപാടികളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
Discussion about this post