കൽപ്പറ്റ: സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആയുധങ്ങളുമായി ഗുണ്ടാസംഘങ്ങൾ നടുറോഡിൽ ഏറ്റമുട്ടിയ സംഭവത്തിൽ നാല് പേരെ കൂടി വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ അരീക്കോട് മൂർക്കനാട് നടുത്തൊടിക വീട്ടിൽ എൻ.ടി. ഹാരിസ്(29), അരീക്കോട് കരിക്കാടൻ വീട്ടിൽ ഷറഫൂദ്ദീൻ(38), കരിക്കാടൻ വീട്ടിൽ കെ.കെ. ഷിഹാബ്ദീൻ (35), ഉരങ്ങാട്ടേരി കാരാത്തോടി വീട്ടിൽ കെ.ടി. ഷഫീർ(35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ എഴിന് രാവിലെ പൊഴുതന പെരുങ്കോടയിൽ വെച്ചാണ് ഇരുസംഘങ്ങളും ഏറ്റമുട്ടിയത്. മലപ്പുറം സ്വദേശിയായ ശിഹാബിൽ നിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈയിൽ നിന്ന് സ്വർണം തട്ടിയെടുത്തതിലുള്ള വിരോധമാണ് സംഘർഷത്തിന് കാരണമായത്.













Discussion about this post