തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ആരംഭിച്ചു. ഇന്നലെ അർദ്ധരാത്രി 12 മണി മുതലാണ് മത്സ്യബന്ധനത്തിനായുള്ള വിലക്ക് നിലവിൽ വന്നത്. ജൂലൈ 31 അർദ്ധരാത്രിവരെ ട്രോളിംഗ് നിരോധനം തുടരും.
52 ദിവസത്തേയ്ക്കാണ് ട്രോളിംഗ് നിരോധനം. ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം 22 ന് യോഗം ചേർന്നിരുന്നു. ഇതിലാണ് 9 ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ വലിയ ബോട്ടുകളിൽ മീൻ പിടിക്കാൻ പാടുള്ളതല്ല.
ട്രോളിംഗ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടിൽ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികൾക്കും, അനുബന്ധ തൊഴിലാളികൾക്കും സൗജന്യമായി സർക്കാർ റേഷൻ വിതരണം ചെയ്യും. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധനം തുടങ്ങുന്നതിനു മുൻപ് തന്നെ കേരള തീരം വിട്ട് പോയിട്ടുണ്ട്.
Discussion about this post