ലക്‌നൗ: ഉത്തർപ്രദേശിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യൂട്യൂബർമാർക്ക് ദാരുണാന്ത്യം. നാല് പേർക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ അമ്‌രോഹ ജില്ലയിൽ ആയിരുന്നു സംഭവം.
പ്രശസ്ത യൂട്യൂബർമാരായ ലക്കി, ഷാരൂഖ്, സൽമാൻ, ഷാനവാസ് എന്നിവരാണ് മരിച്ചത്. രാത്ര സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്നു നാലംഗ സംഘം. ഇതിനിടെ ഇവർക്ക് എതിർ ദിശയിൽ സഞ്ചരിച്ചിരുന്ന ബൊലേറോ കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടം ഉണ്ടായ ഉടൻ നാല് പേരെയും നാട്ടുകാർ ആശുപത്രിയിൽ സിഎച്ച്‌സി ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ നൽകുന്നതിനിടെ മരിക്കുകയായിരുന്നു. നാല് പേരും റൗണ്ട് 2 വേൾഡ് എന്ന യൂട്യൂബ് ചാനലിലെ ഹാസ്യ പരിപാടിയിലൂടെയാണ് ശ്രദ്ധേയം ആയത്.
പരിക്കേറ്റ ആറ് പേരെയും അമ്‌രോഹ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post