തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ കുറിച്ച് വീണ്ടും പരിശോധിക്കാനൊരുങ്ങി സപിഎം. ഈ മാസം അവസാനം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിന്റെ ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ പ്രകടനം സംബന്ധിച്ച് വിശദമായി വിലയിരുത്തൽ നടത്തും.
തിരഞ്ഞെടുപ്പിനെ കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ഓരോ സംസ്ഥാനങ്ങളോടും കേന്ദ്ര നേതൃത്വം റിപ്പോർട്ട് ആവശ്യശപ്പട്ടിട്ടുണ്ട്. കേരളത്തിൽ ഇത്തവണ സിപിഎമ്മിന് ശക്തമായ വോട്ട് ചോർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇടത് കോട്ടകളിലുൾപ്പെടെ വോട്ടുകൾ ഗണ്യമായി കുറഞ്ഞു. ഇത് സംബന്ധിച്ച് വിശദമായി ചർച്ച നടത്തണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. ഓരോ മണ്ഡലങ്ങൡും എന്തൊക്കെ തിരുത്തലുകൾ വരുത്തണമൈന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിൽ തീരുമാനിക്കും.
കേരളത്തിൽ ഇത്തവണയും ഒരേയൊരു സിപിഎം അംഗം മാത്രമാണ് ലോക്‌സഭയിലെത്തിയത്. എട്ട് പ്രമുഖരടക്കം 15 പേരാണ് ഇത്തവണ തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങിയത്. ഒരു പോളിറ്റ് ബ്യൂറോ അംഗം, മൂന്ന് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, മൂന്ന് ജില്ലാ സെക്രട്ടറിമാർ, മൂന്ന് എംഎൽഎമാർ എന്നിങ്ങനെ വമ്പൻ നേതാക്കളെല്ലാം തോറ്റു.
Discussion about this post