തൃശൂർ: കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപിയെ കുറിച്ച് നല്ല വാക്കുകൾ പറഞ്ഞത് സിപിഎമ്മിനിടയിൽ ചർച്ചയായതിൽ പ്രതികരിച്ച് തൃശൂർ മേയർ എംകെ വർഗീസ്. സുരേഷ് ഗോപിയോട് പ്രത്യേക ആഭിമുഖ്യമില്ല. സുരേഷ് ഗോപിയുമായി ഒരു രാഷ്ട്രീയ ചർച്ചയും നടത്തിയിട്ടില്ല.
സിപിഎം ജില്ലാ കമ്മറ്റി തന്നെ വിളിച്ചുവരുത്തിയതല്ലെന്നും താൻ അങ്ങോട്ട് പോയതാണെന്നും അദ്ദേഹം വ്യക്തമാക്കി. സുരോഷ് ഗോപിയെ മന്ത്രിയാക്കിയത് താനല്ലെന്നും ജനങ്ങളല്ലേയെന്നും അദ്ദേഹം ചോദിച്ചു.
ഒരു സ്ഥാനാർത്ഥിയ്ക്ക് എന്റെ മുറിയിലേക്ക് വരാനുള്ള അവകാശമില്ലേ? ചേംബറിലേക്ക് വന്നുയ തൃശൂരിലെ സ്ഥാനാർത്ഥി വരുന്നു. അദ്ദേഹത്തെ ഇരുത്തി ചായ കൊടുത്തു. അതൊരു തെറ്റായിട്ട് തോന്നുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യസഭാ എംപിയായിരുന്നപ്പോൾ സുരോഷ് ഗോപി ഒരു കോടി രൂപ തന്നു. ആര് കാശ് തന്നാലും തൃശൂർ നഗരത്തിന്റെ വികസനത്തിനായി സ്വീകരിക്കും. അത് തന്റെ ഉത്തരവാദിത്വമാണ്. രാജിവയ്ക്കുകയെന്നത് തന്റെ വിഷയേമല്ലെയെന്നും മേയർ കൂട്ടിച്ചേർത്തു.
തൃശൂരിന്റെ വികസനപദ്ധതിയെകുറിച്ച് നല്ല ബോധ്യമുള്ള വ്യക്തിയാണ് സുരോഷ് ഗോപി. രാജ്യസഭാ എംപിയായിരിക്കെ തന്നെ അദ്ദേഹത്തിന് മുൻപിൽ വച്ച പദ്ധതികൾ കേന്ദ്രമന്ത്രിയായതോടെ ശക്തമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നായിരുന്നു മേയറിന്റെ കഴിഞ്ഞ ദിവസത്തെ വാക്കുകൾ
Discussion about this post