പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെ സിപിഎം നേതാവ്. ഏഴംകുളം- കൈപ്പട്ടൂർ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ആരോപണം. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് ഇടപ്പെട്ട് ഓവുചാലിന്റെ അസൈൻമെന്റിൽ മാറ്റം വരുത്തുണ്ടെന്നാണ് സിപിണമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നത്.
മന്ത്രിയുടെ ഭർത്താവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്നും സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ശ്രീധരൻ ആരോപിക്കുന്നു. ജോർജ്ജ് ജോസഫിന്റെ കെട്ടിടത്തിന് മുന്നിൽ ഓടയുടെ അലൈൻമെൻറ് മാറിയെന്ന് ആരോപിച്ച് ഓട നിർമ്മാണം പഞ്ചായത്ത് പ്രസിഡൻറും കോൺഗ്രസും ചേർന്ന് തടഞ്ഞു.
ആക്ഷേപം തള്ളി മന്ത്രിയുടെ ഭർത്താവ് ജോർജ്ജ് ജോസഫ് രംഗത്ത് വന്നു. കെട്ടിടം നിർമിച്ചത് ഒന്നര വർഷം മുൻപാണെന്നും റോഡിൻറെ അലൈൻമെൻറ് തീരുമാനിച്ചത് മൂന്നര വർഷം മുൻപാണെന്നും ജോർജ്ജ് ജോസഫ് പറയുന്നു.
Discussion about this post