കണ്ണൂര്‍: കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി ഇന്ന് കണ്ണൂരിലെത്തും. രാവിലെ പതിനൊന്ന് മണിയോടെയായിരിക്കും ജില്ലയിലെത്തുക. മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പൻ മഠപ്പുര എന്നിവിടങ്ങളിൽ അദ്ദേഹം ദര്‍ശനം നടത്തും.
സിപിഎം നേതാവായിരുന്ന ഇകെ നായനാരുടെ വീട്ടിലെത്തി ഭാര്യ ശാരദ ടീച്ചറെ സന്ദർശിക്കും. പിന്നീട് കൊട്ടിയൂർ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തും. ഇതിന് ശേഷമായിരിക്കും തൃശൂരിലേക്ക് മടങ്ങുക.
കോഴിക്കോട്ടെത്തിയ. അദ്ദേഹം തളി ക്ഷേത്രത്തിലും ദർശനം നടത്തിയിരുന്നു.
ഇന്നലെയാണ് കേന്ദ്ര പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രിയായി ചുമതല ഏറ്റെടുത്തത്. ഇതിന് പിന്നാലെ കേരളത്തിലേക്കുള്ള ആദ്യ സന്ദര്‍ശനമാണ് ഇത്.
Discussion about this post