ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരും സൈനികരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. ആറ് സൈനികർക്ക് പരിക്കേറ്റു. ദോഡയിൽ ഇന്നലെ രാത്രി സൈനികപോസ്റ്റിന് നേരെ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരരും സൈനികരും തമ്മിൽ ഏറ്റമുട്ടൽ ഉണ്ടായത്. ഇതിനിടെ ഒരു സിആർപിഎഫ് ജവാന് വെടിയേൽക്കുകയും വീരമൃത്യുവരിക്കുകയുമായിരുന്നു.
കത്വയിൽ തീവ്രവാദികൾ വെടിയുതിർക്കുകയും ഒരു സാധാരണക്കാരന് പരിക്കേൽക്കുകയും റിയാസിയിൽ തീർഥാടകർ സഞ്ചരിച്ച ബസിൽ ഒമ്പത് യാത്രക്കാർ കൊല്ലപ്പെടുകയും ചെയ്തതിന് ശേഷം മൂന്ന് ദിവസത്തിനിടെ ജമ്മുവിൽ ഇത് മൂന്നാമത്തെ സംഭവമാണ്.
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സിലെ (സിആർപിഎഫ്) ഒരു ജവാൻ ആക്രമണത്തിൽ കൊല്ലപ്പെടുകയും ഇന്നലെ രാത്രി കത്വയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെയും വധിക്കുകയും ചെയ്തു. ജമ്മു സോണിലെ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ആനന്ദ് ജെയിൻ ആണ് തീവ്രവാദ വിരുദ്ധ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നത്.
Discussion about this post