കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളി ക്യാമ്പിൽ വൻ തീപിടുത്തം. തീപിടുത്തത്തിൽ 35 പേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു. മംഗഫിലുള്ള മലയാളികളുടെ ഉടമസ്ഥതയിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പിലാണ് തീപിടുത്തമുണ്ടായത്.
പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് മരണങ്ങൾ സംഭവിച്ചത്. അഗ്നിബാധയിൽ നിന്നും രക്ഷ നേടാൻ കെട്ടിടത്തിൽ നിന്നും ചാടി നിരവധി പേർക്ക് ഗരുതരമായി പരിക്കേറ്റിട്ടുണ്ട്. 43ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പുലർച്ചെ നാല് മണിയോടെയാണ് സംഭവം. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
പോലീസും അഗ്നിശമന സേനയും ചേർന്ന് രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. പരിക്കേറ്റവരെ അദാൻ, ഫർവാനിയ, അമീരി, മുബാറഖ്, ജാബിർ എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post