തിരുവനന്തപുരം; മഴക്കാലമായതിനാൽ കുട്ടികളെ ഷൂസ് ധരിച്ച് സ്‌കൂളിലെത്താൻ നിർബന്ധിക്കരുതെന്ന അഭ്യർത്ഥനയുമായി രക്ഷിതാക്കൾ. മഴവെളളത്തിൽ ചവിട്ടി നടന്നെത്തുന കുട്ടികൾ നനഞ്ഞ ഷൂസും സോക്സും കാലിലിട്ട് ആറ് മണിക്കൂറിലധികം ക്ലാസ്സ് മുറിയിൽ ഇരിക്കേണ്ടി വരുന്ന അവസ്ഥ പരിതാപകരമാണെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്തെ പല സ്‌കൂളുകളിലും ഷൂവും സോക്‌സും നിർബന്ധമാണ്. ഈ സാഹചര്യത്തിലാണ് രക്ഷിതാക്കളുടെ അപേക്ഷ. കുടപിടിച്ചാൽ മാത്രം ഷൂവും സോക്‌സും നനയാതിരിക്കില്ല. ഇതുകൊണ്ട് മൂന്നും നാലും ജോഡി ഷൂസ് വാങ്ങേണ്ട അവസ്ഥയാണ്. രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
മണിക്കൂറോളം നനഞ്ഞ സോക്സും ഷൂസും ധരിക്കുന്ന കുട്ടികൾക്ക് പനിയും ജലദോഷവും കാലിൽ വ്രണവും കാല് കടച്ചിലും ഉറക്കമില്ലായ്മയും ചൊറിച്ചിലുമൊക്കെ ഉണ്ടാക്കുന്നതായി പല രക്ഷിതാക്കളും പരാതിപ്പെടുന്നു. ഉണങ്ങാത്ത ഷൂസിനുള്ളിൽ നിന്ന് ക്ലാസ്സ് മുഴുവൻ ദുർഗ്ഗന്ധവും ഉയരുമെന്നും രക്ഷിതാക്കൾ ചൂണ്ടിക്കാണിക്കുന്നു.
Discussion about this post