കോട്ടയം: എയർ ഇന്ത്യ ജീവനക്കാരുടെ സമരത്തെ തുടർന്ന് നാട്ടിലെത്താനാവാതെ കുവൈത്തിലെ ദുരന്തത്തിൽ മരിച്ച ശ്രീഹരിയുടെ സഹോദരൻ ആരോമൽ. ഇതോടെ ശ്രീഹരിയുടെ സംസ്‌കാരം ഞായറാഴ്ച്ചത്തേക്ക് മാറ്റി. കാനഡയിലാണ് ശ്രീഹരിയുടെ അമ്മയുടെ സഹോദരിയുടെ മകനായ ആരോമൽ ജോലി ചെയ്യുന്നത്. ദുരന്ത വാർത്തയറിഞ്ഞ് ഉടൻ തന്നെ നാട്ടിലേക്ക് തിരിക്കാൻ ആരോമൽ ശ്രമിച്ചെങ്കിലും ടിക്കറ്റ് എയർ ഇന്ത്യയുടെ സമരം മൂലം യാത്ര കാൻസലാകുകയായിരുന്നു.
നാട്ടിലേക്കെത്താൻ വിമാനത്തിൽ കയറിയതിന് ശേഷമാണ് വിമാനം റദ്ദ് ചെയ്തതായി അധികൃതർ അറിയിച്ചത്. സാങ്കേതിക പ്രശ്‌നമാണെന്ന് പറഞ്ഞ് യാത്രക്കാെര പുറത്തിറക്കി. പിന്നീട് ഏറെ നേരം കഴിഞ്ഞിട്ടും യാത്രയെ കുറിച്ച അധികൃതർ പ്രതികരിച്ചില്ല. പിന്നീട് നാളേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നു.
കോട്ടയം ചങ്ങനാശേരി സ്വദേശിയാണ് ശ്രീഹരി പ്രദീപ്. നാളെയായിരുന്നു ശ്രീഹരിയുടെ സംസ്‌കാരം നടത്താനിരുന്നത്. എട്ട് ദിവസം മുൻപാണ് ശ്രീഹരി കുവൈത്തിൽ ജോലിക്കായി പോയത്. എന്നാൽ ജോലിയിൽ കയറി ദിവസങ്ങൾക്കകം തന്നെ ശ്രീഹരിയ്ക്ക് ജീവൻ നഷ്ടമായി.













Discussion about this post