വാഷിംഗ്ടൺ: ഗർഭച്ഛിദ്ര ഗുളികയുടെ ഉപയോഗം നിയന്ത്രിക്കാനുള്ള കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി. മൂന്നംഗ കീഴ്‌ക്കോടതി ബെഞ്ചിന്റെ കഴിഞ്ഞ വർഷത്തെ വിധി ഒമ്പതംഗബെഞ്ചാണ് റദ്ദാക്കിയത്. യു.എസിൽ പകുതിയിലേറെ ഗർഭഛിദ്രങ്ങൾക്കും ഉപയോഗിക്കുന്ന മിഫെപ്രിസ്റ്റോൺ ഗുളികയുടെ നിയന്ത്രണമാണ് എടുത്തുമാറ്റിയിരിക്കുന്നത്. ഗർഭച്ഛിദ്ര ഗുളികയുടെ ഉപയോഗം എളുപ്പമാക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ ബൈഡൻ സ്വാഗതം ചെയ്തു.
ഗർഭഛിദ്രം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷമാണ് മരുന്നിന് പരിധി ഏർപ്പെടുത്തിയത്. എന്നാൽ, ഇതിനെതിരെ ഫെമിനിസ്റ്റ് സംഘടനകളും ഡെമോക്രാറ്റുകളും കടുത്ത പ്രതിഷേധത്തിലായിരുന്നു
2016ലും 2021ലും ഗുളികയുടെ ഉപയോഗം എളുപ്പമാക്കാൻ എഫ്.ഡി.എ നടപടികൾ സ്വീകരിച്ചിരുന്നു.എന്നാൽ, മുൻപ്രസിഡന്റ് ട്രംപ് നിയമിച്ച യാഥാസ്തികർക്ക് ഭൂരിപക്ഷമുള്ള കോടതി 2022ൽ ഇതിന് തടയിടുകയായിരുന്നു. തൊട്ടുപിന്നാലെ റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങൾ മരുന്നിന് നിരോധനവും കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു
Discussion about this post