ആലപ്പുഴ: പരിപാടി തുടങ്ങാൻ വൈകിയതിന് വേദിയിൽ നിന്നും ഇറങ്ങിപ്പോയി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. പരിപാടി വൈകിയതോടെ സംഘാടകരോട് ക്ഷോഭിച്ച് പരിപാടിയിൽ പങ്കെടുക്കാതെ സുധാകരൻ ഇറങ്ങിപ്പോവുകയായിരുന്നു. ആലപ്പുഴയിലാണ് സംഭവം.
സബിസി വാര്യർ സ്മൃതി പരിപാടിയിൽ പുരസ്‌കാര സമർപ്പണത്തിനായാണ് ജി സുധാകരന എത്തിയത്. പത്ത് മണിക്കാണ് പരിപാടി തുടങ്ങുമെന്ന് അറിയിച്ചിരുന്നത്. പത്ത് മണിക്ക് തന്നെ അദ്ദേഹം വേദിയിലെത്തിയിരുന്നു. എന്നാൽ, പതിനൊന്ന് മണിയായിട്ടും പരിപാടി തുടങ്ങിയിരുന്നില്ല. ഉദ്ഘാടക പോലും 10.30നാണ് എത്തിയത്. ഇതോടെ സംഘാടകരോട് ക്ഷോഭിച്ച സുധാകരൻ വേദി വിട്ട് ഇറങ്ങിപ്പോവുകയായിരുന്നു.
മന്ത്രി സജി ചെറിയാൻ, സിപിഎം സംസ്ഥാന കമ്മറ്റി അംഗം സിബി ചന്ദ്രബാബു, കേന്ദ്ര കമ്മറ്റി അംഗം സിഎസ് സുജാത എന്നിവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
Discussion about this post