ആരോഗ്യമുള്ള മുടി ആഗ്രഹിക്കുന്നവരുടെ പേടിസ്വപ്നമാണ് താരൻ തലയോട്ടിയെ ബാധിക്കുന്ന ഒരു ചർമരോഗമാണ് ഇത്. ജനിതകവും പാരിസ്ഥിതികവുമായ നിരവധി ഘടകങ്ങൾ മൂലമാണ് ഇത് സംഭവിക്കുന്നത്. തണുപ്പുകാലത്താണ് താരൻ കൂടുതലായി ഉണ്ടാവാറ്.. ശിരോചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയാണ് താരനെന്നും പറയാം. എന്നാൽ ഇത്തരം കൊഴിഞ്ഞുപോക്ക് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെങ്കിലും അതിന്റെ തോത് വർധിക്കുമ്പോഴാണ് ബുദ്ധിമുട്ടായി മാറുന്നത്.
താരൻ മാറാൻ ചില പൊടിക്കെകൾ പരീക്ഷിച്ചാലോ..? ഇന്ന് ആളുകൾക്കിടയിൽ വലിയ പ്രചാരം നേടിയ പഴമാണ് കിവി. വിറ്റാമിൻ സി, എ, ഇ എന്നിവയാൽ സമ്പന്നമാണ് കിവിയത്രേ. മുടി വളർച്ച വർധിപ്പിക്കാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും അകാലനര തടയാനും ഇത് സഹായിക്കുന്നു
കൊളാജൻ ഉൽപാദനത്തിൽ നിർണായക പങ്ക് വഹിക്കുന്ന വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് കിവി പഴം. മുടിയിഴകളുടെ ശക്തിയും ഇലാസ്തികതയും നിലനിർത്താനും അവ പൊട്ടുന്നത് തടയാനും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന ഘടനാപരമായ പ്രോട്ടീനാണ് കൊളാജൻ. കൂടാതെ, വിറ്റാമിൻ സി ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു.
കിവി തലയോട്ടിയിൽ പ്രയോഗിക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാനും തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കാനും സഹായിക്കുന്നുവത്രേ. ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ കിവി പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം മുടി വളർച്ചയെ സഹായിക്കുന്നു. കിവിയിൽ ചെമ്പിന്റെ അംശമുണ്ട്. ഇത് അകാലനരയെ തടയുന്നു. തിളക്കമുള്ളതും സ്വാഭാവികവുമായ മുടിയുടെ നിറം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
മറ്റുവഴികൾ
നാരങ്ങാനീര്, ടീ ട്രീ ഓയിൽ എന്നിവ ഒരു പരിധി വരെ താരൻ പോകാൻ നല്ലതാണ്. നാരങ്ങാനീര് തൈര് പോലുള്ളവയിൽ നേർപ്പിച്ച് തേക്കാം. ആപ്പിൾ സിഡെർ വിനെഗർ, വെള്ളം എന്നിവ സമമായി ചേർത്ത് മുടിയിൽ പുരട്ടുന്നത് നല്ലതാണ്.
വരണ്ട ചർമമെങ്കിൽ കറ്റാർവാഴ തേയ്ക്കുന്നത് നല്ലതാണ്
Discussion about this post