മലപ്പുറം; വയനാട് ലോക്‌സഭാ മണ്ഡലം രാഹുൽ ഗാന്ധി ഒഴിയുന്ന സാഹചര്യത്തിൽ വരുന്ന ഉപതിരഞ്ഞെടുപ്പിൽ മുസ്ലീം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ട് കാന്തപുരം വിഭാഗം. നേരത്തെ സമസ്ത അടക്കമുള്ള മുസ്ലീം സംഘടനകൾ സമാനആവശ്യവുമായി രംഗത്തെത്തിയിരുന്നു.
വയനാട്ടിൽ മുസ്ലീം സ്ഥാനാർത്ഥിയെ പ്രതീക്ഷിക്കുന്നുവന്നെ് കാന്തപുരം എപി അബൂബക്കർ മുസ്ലീയാരുടെ മകനും എസ്.വൈ,എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കാന്തപുരം അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു.
‘മുസ്ലീം ഭൂരിപക്ഷ മണ്ഡലമാണ് വയനാട്, നേരത്തെ മുസ്ലീം സ്ഥാനാർത്ഥികൾ ആയിരുന്നു ഇവിടെ നിന്നും മത്സരിച്ച് വിജയിച്ചിരുന്നത്. 2019ൽ ടി സിദ്ധിഖിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിനുശേഷം ആണ് രാഹുൽ ഗാന്ധി വന്നത്. വയനാട് ഒറ്റക്കെട്ടായി രാഹുൽഗാന്ധിയെ സ്വാഗതം ചെയ്തു. പക്ഷെ പാർലമെന്റിൽ മുസ്ലീം അംഗങ്ങൾ കുറവായ സാഹചര്യത്തിൽ ഇത്തവണത്തെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുസ്ലീം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ തയ്യാറാവണമെന്ന് അബ്ദുൽ ഹക്കീം അസ്ഹരി ആവശ്യപ്പെടുന്നു.
Discussion about this post