സൂര്യന്റെ കാന്തിക മണ്ഡലം ദിശതിരിയാൻ പോകുന്നു….മാനവരാശിയെ ഞെട്ടിക്കുന്ന ഈ വാർത്ത പുറത്തുവന്നത് കഴിഞ്ഞ ദിവസം ആയിരുന്നു. ഇതോടെ എന്താണ് ഭൂമിക്ക് സംഭവിക്കുകയെന്ന ആശങ്കയും ആളുകളിൽ നിറഞ്ഞു. യഥാർത്ഥത്തിൽ സൂര്യന്റെ കാന്തിക മണ്ഡലത്തിന്റെ എതിർദിശയിലെ ചലനം ഭൂമിയെ ബാധിക്കുമോ?. നമുക്ക് നോക്കാം…
അതിശക്തമായ ഗുരുത്വാകർഷണവും കാന്തിക മണ്ഡലവും സൂര്യന്റെ സവിശേഷതകളാണ്. കൺവെക്റ്റീവ് സോണിലെ ചാർജുള്ള കണങ്ങളുടെ സഞ്ചാരമാണ് കാന്തിക മണ്ഡലം .അങ്ങനെ സൂര്യനൊരു വലിയ കാന്തമായി മാറുന്നു. എന്നാൽ സൂര്യന്റെ കാന്തിക മണ്ഡലം സ്ഥിരമല്ലെന്നും നിലവിലെ സഞ്ചാരദിശ മാറി എതിർദിശയിൽ സഞ്ചരിച്ചേക്കാമെന്നുമാണ് ഗവേഷകർ പറയുന്നത്. ഈ വർഷം അവസാനം മുതൽ 2026 തുടക്കം വരെയുള്ള കാലയളവിൽ എപ്പോഴെങ്കിലും ഈ പ്രതിഭാസം സംഭവിച്ചേക്കാമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
സോളാർ മിനിമം എന്ന അവസ്ഥയിലേക്കുള്ള സൂര്യന്റെ യാത്രയുടെ തുടക്കമാണ് ഇത്. എന്നാൽ ഇത് എപ്പോൾ സംഭവിക്കുമെന്ന കാര്യം പ്രവചിക്കുക അസാദ്ധ്യമാണ്. സോളാർ സൈക്കിളിന്റെ തുടക്കമാണ് മിനിമം. 11 വർഷം സൂര്യന്റെ ദക്ഷിണാർധ ഗോളത്തിലാകും കാന്തിക മണ്ഡലത്തിന്റെ ദക്ഷിണ ധ്രുവം സ്ഥിതി ചെയ്യുക. അടുത്ത 11 വർഷം ഉത്തരാർധ ഗോളത്തിലാക്കും ദക്ഷിണ ധ്രുവം. അങ്ങനെ 22 വർഷത്തെ ഈ ചാക്രികമാറ്റ കാലമാണ് സോളാർ സൈക്കിൾ.
സൗര പ്രതിഭാസങ്ങൾ ഇവിടെ തരതമ്യേന കുറവാണ്. ഒരു സൈക്കിളിന്റെ പകുതി അഥവ 11 വർഷമാകുമ്പോർ ആക്റ്റിവിറ്റി ഉച്ഛസ്ഥായിയിലാകും. ഇതാണ് മാക്‌സിമം. സൈക്കിൾ പൂർത്തിയാക്കുമ്പോൾ വീണ്ടും മിനിമത്തിലെത്തുന്നു.സോളാർ മാക്‌സിമത്തിലേക്ക് സൂര്യൻ എത്തികഴിഞ്ഞാൽ യാഥാർത്ഥ ദിശയുടെ നേരെ എതിർദിശയിലാകും സൂര്യന്റെ കാന്തികമണ്ഡലം സ്ഥിതി ചെയ്യുക .
കഴിഞ്ഞ തവണ സൂര്യന്റെ കാന്തിക മണ്ഡലത്തിന്റെ ദിശ തിരിഞ്ഞത് 2013 ലാണ്. സൂര്യനിൽ കാന്തിക പ്രവർത്തനങ്ങൾ നടക്കുന്ന സൺസ്‌പോട്ട് എന്ന ഘടനകൾ മൂലമാണ് ഈ ദിശ തിരിയൽ നടക്കുന്നത്. സൗരവാദം കൊറോണൽ മാസ് ഇഞ്ചക്ഷൻ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കാരണമാവുന്നതും ഈ സൺസ്‌പോട്ടാണ്. എന്നാൽ ഈ ദിശ മാറ്റം എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്നുള്ളത് ഇന്നും ഒരു ചോദ്യചിഹ്നം തന്നെയാണ്. എന്നാൽ സൂര്യൻറെ കാന്തിമണ്ഡലത്തിന്റെ ദിശ തിരിയുന്നതിൽ പേടിക്കാനില്ല എന്നാണ് ഗവേഷകർ പറയുന്നത്.
മാത്രമല്ല കാന്തിക മണ്ഡലം തിരിയുന്നത് കൊണ്ട് ചില ഗുണങ്ങളുണ്ട് താനും. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സൗരവാതവും സൂര്യനിൽ നിന്നുള്ള മറ്റു വികിരണങ്ങളും വർധിത തോതിലായിരുന്നു. ഇവ ബഹിരാകാശ ദൗത്യങ്ങൾക്ക് ഒരു ഭീഷണിയുമായിരുന്നു. കാന്തികമണ്ഡലം ദിശതിരിയുന്നതോടെ ഇക്കാര്യത്തിൽ കുറവുവരുമെന്ന് ഗവേഷകർ പറയുന്നു. കാന്തിക മണ്ഡലം തിരിയുന്നത് കൊണ്ട് ഭൂമിക്കോ മറ്റുഗ്രഹങ്ങൾക്കോ പ്രത്യേകിച്ച് യാതൊരു മാറ്റവും സംഭവിക്കാൻ പോവുന്നില്ല .
Discussion about this post