പണ്ടുകാലത്തുള്ളവർ കുളിക്കുന്ന വെള്ളത്തിൽ ഉപ്പിട്ട് കുളിക്കണമെന്ന് പറയാറുണ്ട്. എന്താണ അതിന് കാരണമെന്ന് അറിയാമോ.. ഏറെ ആരോഗ്യം നൽകുന്ന ഒരു ചിട്ടയാണ് ചെറു ചൂടുള്ള വെള്ളത്തിൽ ഉപ്പിട്ട് കുളിക്കുന്നത്.
സമ്മർദ്ദം ഇല്ലാതാക്കുന്നത് മുതൽ ശരീര വേദന കുറയ്ക്കുന്നത് വരെ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇതിനുള്ളത്. ദിവസവും വൈകുന്നേരം ചെറു ചൂടുള്ള വെള്ളത്തിൽ ഉപ്പിട്ട് കുളിച്ചാൽ, ഉപ്പിലുള്ള മഗ്നീഷ്യം നിങ്ങളുടെ ശരീരത്തിലേക്ക ആഗിരണം ചെയ്യപ്പെടുകയും പേശിവേദന ലഘൂകരിക്കുകയും ചെയ്യും. ഇത്തരത്തിൽ കുളിക്കുന്നത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കുമുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് പേശികളിലേക്കും ഓക്സിജനും പോഷകങ്ങളും എത്തിക്കാൻ സഹായിക്കുന്നു. ഇത് സ്ട്രെസ് ഹോർമോണുകളെ ഇല്ലാതാക്കുകയും ശരീരത്തിന് വിശ്രമം നൽകുകയും ചെയ്യുന്നു.
ശരീരത്തിലെ വിഷാംശങ്ങൾ പുറംതള്ളുന്നതിന് ഉപ്പിട്ട വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്. ഇങ്ങനെ കുളിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ഊർജം നൽകുന്നു. ശരീരത്തിലെ ബാക്ടീരിയകളെ പുറംതള്ളാനും ഇത്തരത്തിലുള്ള കുളി നല്ലതാണ്. ഉപ്പിട്ട ചൂട് വെള്ളത്തിൽ കാലിറക്കി വയ്ക്കുന്നത് ക്ഷീണം മാറാനും കാൽ വേദനയ്ക്കും നീര് മാറാനും നല്ലതാണ്.
Discussion about this post