മട്ടനൊക്കെ ഏറെ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ മലയാളികൾ… വല്ലപ്പോഴുമെങ്കിലും ഇവ നമ്മുടെ അടുക്കള കയ്യേറാറുണ്ട്. എന്നാൽ, ഇവ വേവാൻ എടുക്കുന്ന സമയമാണ് ഏറ്റവും പ്രശ്‌നം. ചിക്കനേക്കാൾ ഏറെ സമയം വേണം മട്ടൻ പോലെയുള്ള ഇറച്ചികൾ വെന്ത് കിട്ടാൻ. അതുകൊണ്ട് തന്നെ ഇവ വേണ്ടെന്ന് വയ്ക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ, മട്ടൻ പ്രേമികൾ ഇനി ഒട്ടും വിഷമിക്കേണ്ട്. ധൈര്യമായി ഇവർക്കിനി ഇവ വാങ്ങാം.. ചില പൊടിക്കൈകൾ ചെയ്താൽ വളരെ വേഗം ഈ ഇറച്ചി വെന്തു കിട്ടും.
ഇതിന് ഏറ്റവും ആദ്യം ചെയ്യേണ്ടത് ഇറച്ചി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വേവിക്കണം എന്നുള്ളതാണ്. ഇത് ഇറച്ചി വേഗം വേവാൻ സഹായിക്കും. അതുപോലെ തന്നെ പ്രധാനമാണ് ഇറച്ചി നന്നായി മാരിനേറ്റ് ചെയ്യണമെന്നത്. ശരിയായ രീതിയിൽ ഇറച്ചി മാരിനേറ്റ് ചെയ്യുന്നതും പാചക സമയം കുറയ്ക്കും. ശരിയായി മാരിനേറ്റ് ചെയ്യുമ്പോൾ ഇറച്ചി കൂടുതയൽ ടെൻഡർ ആകാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് കുറഞ്ഞ സമയം കൊണ്ട് വേവും. മാരിനേറ്റ് ചെയ്യുന്നത് ചേരുവകൾ നന്നായി ഇറച്ചിയിൽ ചേരുവാനും ഇത് സഹായിക്കും.
ഇറച്ചി വേവിക്കുമ്പോൾ നാരങ്ങ, വിനാഗിരി, തൈര് എന്നിവ ഉപയോഗിക്കുന്നത് മാസം മൃദുവാക്കുന്നു. ഇത് പാചകത്തിന്റെ സമയം കുറയ്ക്കുന്നു. ഇത്തരം അസിഡിക്ക് പഥാർത്ഥങ്ങൾ ഉപയോഗിക്കുന്നത് കറി കൂടുതൽ രുചികരവുമാക്കുന്നു. ഉയർന്ന ചൂട് ഉപയോഗിച്ച് വേണം ഇറച്ചി വേവിക്കാൻ. വറുക്കുമ്പോഴും മറ്റ് കറികൾക്ക് ആണെങ്കിലും ഉയർന്ന ചൂട് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇറച്ചി അടുപ്പിലോ സ്റ്റൗവിലോ വയ്ക്കുന്നതിന് മുൻപ് മൈക്രോവേവ് ഉപയോഗിക്കുന്നത് പാചകം വേഗത്തിലാക്കാൻ സഹായിക്കും.
ഇറച്ചി വേഗത്തിൽ വേവുന്നതിനുള്ള മറ്റൊരു സൂത്രണിയാണ് പപ്പായ. ഇത് ഇറച്ചി നല്ല സോഫ്റ്റ് ആക്കാൻ സഹായിക്കും. പപ്പായ പേസ്റ്റ് ഇറച്ചിയിൽ തേച്ച് പിടിച്ച് അൽപ്പ നേരം വയ്ക്കുക. എന്നിട്ട് വേവിച്ചാൽ, ഇറച്ചി വേഗത്തിൽ വേവുകയും കറിയ്ക്ക് രുചിയേറുകയും ചെയ്യും.
Discussion about this post