തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. പുന്നയൂർക്കുളം ആറ്റുംപുറം സ്വദേശി ജമാലുദ്ദീൻ ആണ് അറസ്റ്റിലായത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് പീഡനത്തിന് ഇരയായത്.
മസ്ജിദിലേക്ക് നിസ്‌കരിക്കാൻ പോകുകയായിരുന്നു കുട്ടി. ഇതിനിടെയായിരുന്നു അതിക്രമം. പ്രദേശത്തെ ചായക്കടയിലെ ജോലിക്കാരനാണ് ജലാലുദ്ദീൻ. കുട്ടി മസ്ജിദിലേക്ക് പോകുന്നത് കണ്ട ജലാലുദ്ദീൻ പിന്തുടരുകയായിരുന്നു. ഒഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തി. സംഭവം പുറത്തു പറയാതിരിക്കാൻ കുട്ടിയ്ക്ക് പണം നൽകാനും ശ്രമിച്ചു. എന്നാൽ കുട്ടി വിവരം സ്‌കൂളിലെത്തി അദ്ധ്യാപകരോട് പറയുകയായിരുന്നു.
അദ്ധ്യാപകരാണ് വിവരം പോലീസിനെ അറിയച്ചത്. തുടർന്ന് ഇയാളെ സ്ഥലത്ത് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കുന്നംകുളം പോലീസാണ് നടപടി സ്വീകരിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. .പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ വടക്കേക്കാട് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്.
Discussion about this post