തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന നേതൃത്വത്തിന് ഉപദേശവുമായി സിപിഎം കേന്ദ്രനേതൃത്വം.കേരളത്തിൽ ഹിന്ദുത്വ, ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന് ക്ഷേത്രങ്ങളെയും മതപരിപാടികളെയും ആർ.എസ്.എസും ബി.ജെ.പിയും ഉപയോഗപ്പെടുത്തിയെന്നും അത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും സി.പി.എം കേന്ദ്ര കമ്മറ്റി ചൂണ്ടിക്കാട്ടി.
ഇക്കാര്യം സ്വയം വിമർശനാത്മകമായി ശ്രദ്ധിക്കേണ്ടതാണെന്നും മുൻഗണനാടിസ്ഥാനത്തിൽ ഏറ്റെടുക്കണമെന്നും തെരഞ്ഞെടുപ്പ് തോൽവി അവലോകനംചെയ്ത് തയാറാക്കിയ റിപ്പോർട്ടിൽ കേരള ഘടകത്തിന് നിർദേശം നൽകി.കേഡർമാരുടെ ധിക്കാരപരമായ പെരുമാറ്റങ്ങൾ ആളുകളെ പാർട്ടിയിൽനിന്ന് അകറ്റുന്നുവെന്നും നിരീക്ഷണം ഉണ്ട്.
സി.പി.എമ്മിനെതിരെ സംഘ്പരിവാർ ഉയർത്തിവട്ട മുസ്ലിം പ്രീണന ആക്ഷേപം വലിയതോതിൽ പാർട്ടിക്ക് എതിരായി വന്നു.മുസ്ലീം ന്യൂനപക്ഷത്തോടുള്ള പാർട്ടി സമീപനം മതേതര ജനാധിപത്യ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന പ്രചാരണവും നടത്തണമെന്ന് കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകുന്നു.
Discussion about this post