ശ്രീനഗർ: ജമ്മുകശ്മീരിൽ പ്രകോപനം തുടർന്ന് ഭീകരർ.ജമ്മു കശ്മീരിലെ രജൗരിയിൽ സൈനിക ക്യാമ്പിനുനേരെ ഭീകരാക്രമണം. സംഭവത്തിൽ ഒരു സൈനികന് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് ആക്രമണം. തുടർന്ന് അരമണിക്കൂറോളം സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. പിന്നാലെ ഭീകരർ സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെട്ടു. പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം ജമ്മുകശ്മീരിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായി തുടരുന്നു. കുൽഗാം ജില്ലലെ മോഡർഗാം ഗ്രാമത്തിലും ഫ്രിസൽ മേഖലയിലുമാണ് ഏറ്റുമുട്ടലുണ്ടായത്.ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ സീനിയർ കമാൻഡറെയടക്കം എട്ട് ഭീകരരെ സൈന്യം വധിച്ചതായി വിവരം. ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. ലാൻസ് നായിക് പ്രദീപ് നൈനും ഹവിൽദാർ രാജ്കുമാറുമാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്.
Discussion about this post