എറണാകുളം: മാതാ അമൃതാനന്ദമയിയുടെ കടുത്ത ഭക്തയായതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് നടി ലക്ഷ്മി പ്രിയ. വർഷങ്ങൾക്ക് മുൻപ് കണ്ട ഒരു സ്വപ്‌നം യാഥാർത്ഥ്യമായതിൽ നിന്നാണ് അമൃതാനന്ദയുടെ ശക്തി തിരിച്ചറിഞ്ഞത് എന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അമൃതാനന്ദമയിയുടെ ഭക്തയായതിനെക്കുറിച്ച് ലക്ഷ്മി പ്രിയ വാചാലയായത്.
12 വർഷങ്ങൾക്ക് മുൻപ് ആയിരുന്നു താൻ അമൃതാനന്ദമയിയുടെ മഹത്വം തിരിച്ചറിഞ്ഞത്. 12 വർഷങ്ങൾക്ക് മുൻപ് അമ്മയെക്കുറിച്ച് താനൊരു സ്വപ്‌നം കണ്ടിരുന്നു. ഇതിന്റെ രണ്ടാമത്തെ ദിവസം ഈ സ്വപ്‌നം ഫലിച്ചു. അത് തനിക്കൊരു അതിശയം ആയിരുന്നു. ഇതിന് ശേഷമാണ് അമ്മയിലേക്ക് ആകൃഷ്ടയായത്. ഇപ്പോൾ അമൃതാനന്ദമയിയുടെ ഭയങ്കര ആരാധികയാണ് താനെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു.
കായംകുളത്താണ് തന്റെ വീട്. അമ്മയുള്ളത് വള്ളിക്കാവിലും. തന്റെ സ്ഥലത്ത് നിന്നും ചെറിയ ദൂരം മാത്രമാണ് അവിടേയ്ക്കുള്ളത്. എന്നാൽ പണ്ട് ഒരിക്കൽ പോലും അവരെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കാണണം എന്ന് ചിന്തിച്ചിട്ടില്ല. തന്റെ ഭർത്താവിന്റെ വീട്ടിലേക്ക് അവർ വരുമായിരുന്നു. അപ്പോൾ അവർ പറയുന്ന വാക്കുകൾ സ്വാധീനിച്ചിട്ടുണ്ട്.
സുനാമി വന്നപ്പോൾ അമൃതാനന്ദമയിയെ വാർത്തകളിൽ കുറേ തവണ കണ്ടിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ട് നിൽക്കുകയായിരുന്ന കുട്ടികളെ ചേർത്ത് പിടിയ്ക്കുന്നുണ്ട്. കുടിവെള്ളം പോലും കണ്ടാൽ ഭയക്കുന്ന കുട്ടികളെ സമാധാനിപ്പിക്കുന്ന കാഴ്ചയുണ്ട്. അവിടുത്തെ സെപ്റ്റിക് ടാങ്കുകൾ ബ്ലോക്കായ സമയത്ത് അത് വൃത്തിയാക്കുന്നത് കണ്ടിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും ഭക്തയാകുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കി.
Discussion about this post