ആരോഗ്യമുള്ള ചർമ്മം ഉണ്ടായിരിക്കാൻ തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നതും ഇഷ്ടപ്പെടുന്നതും. ആരോഗ്യമുള്ള ചർമ്മത്തിനായി നാം ഓരോ വഴികളും പരീക്ഷിച്ച് നോക്കാറുണ്ട് . എന്നാൽ പല വഴികളും പൊളിഞ്ഞ് പാളിസാവാറുണ്ട് എന്ന് മാത്രം. മുഖം തിളങ്ങാൻ ഏറ്റവും നല്ല വഴിയാണ് മുന്തിരി കൊണ്ടുള്ള ഈ പ്രയോഗം. അത് എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം.
രണ്ട് ടീസ്പൂൺ മുന്തിരി ജ്യൂസും ഒരു ടീസ്പൂൺ യോഗർട്ടും എടുക്കുക. ഇവ രണ്ടും നന്നായി മിക്‌സ് ചെയ്യുക. ഇവയിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർക്കുക. നന്നായി മിക്‌സ് ചെയ്ത് കിട്ടുന്ന മിശ്രിതം ഉപയോഗിച്ച് മുഖം നന്നായി സ്‌ക്രബ് ചെയ്യുക.
10 15 മിനിറ്റിനുശേഷം കഴുകി കളയുക. മുഖം തുടച്ച് വൃത്തിയാക്കിയതിനുശേഷം മോയിസ്ച്യുറൈസർ പുരട്ടുക . ദിവസവും ചെയ്യുന്നത് നല്ല ഫലം നൽകും. അതല്ലെങ്കിൽ ആഴ്ചയിൽ മൂന്നോ നാലോ ദിവസം ചെയ്യുക .
Discussion about this post