കൊച്ചി: പിറന്നാള്‍ ആഘോഷത്തിനിടെ ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ 17 കാരന്‍ ഷോക്കേറ്റ് മരിച്ചു. പോണേക്കര സ്വദേശി ആന്റണി ജോസാണ് മരിച്ചത്.ഗുരുതരമായി പൊള്ളലേറ്റ ആന്റണി ജോസ് ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം.
സുഹൃത്തുക്കളുമായി പന്തയം വെച്ച ശേഷമാണ്ആന്റണി ജോസ് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയത്. വലിയ അളവില്‍ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനില്‍ നിന്ന് ആന്റണിക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Discussion about this post