കോഴിക്കോട്: പിഎസ്‍സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയ സിപിഎം യുവ നേതാവ്, മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അയൽവാസി.സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിയാണ് കോഴ വാങ്ങിയത്.ആരോപണം സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെ പാര്‍ട്ടിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. പ്രമോദ് കൊട്ടൂളിക്കെതിരെ നടപടിക്ക് നാലംഗ കമ്മീഷനെയും സിപിഎം നിയോഗിച്ചു.
പ്രമോദിനെ സിപിഎം, സിഐടിയു പദവികളിൽ നിന്ന് നീക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.ഹോമിയോ ഡോക്ടർമാരായ ദമ്പതിമാരാണ് പിഎസ്‌സി അംഗത്വത്തിനായി 22 ലക്ഷം രൂപ കോട്ടൂളി സ്വദേശിയായ ടൗൺ ഏരിയ കമ്മിറ്റി അംഗത്തിനു കൈമാറിയെന്നു പരാതി നൽകിയത്.60 ലക്ഷം നൽകിയാൽ പിഎസ്‌സി അംഗത്വം നൽകാമെന്നായിരുന്നു വാഗ്ദാനം. ഇതിൽ 20 ലക്ഷം പിഎസ്‌സി അംഗത്വത്തിനും 2 ലക്ഷം മറ്റു ചെലവുകൾക്കുമായി ആദ്യഘട്ടത്തിൽ കൈമാറി. വനിതാ ഡോക്ടർക്കു വേണ്ടി ഭർത്താവാണു പണം നൽകിയത്.
മുഹമ്മദ് റിയാസിനു പുറമേ എംഎൽഎമാരായ കെ.എം.സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ പേരുകളും പ്രാദേശിക നേതാവ് ഉപയോഗപ്പെടുത്തിയതായി ദമ്പതികളുടെ പരാതിയിലുണ്ട്.
Discussion about this post